ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ചുള്ള ഊട്ട് നേർച്ച ആരംഭിച്ചു

ചാലക്കുടി: ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ചുള്ള ഊട്ട് നേർച്ച ആരംഭിച്ചു .
കാലത്ത് 7.30 ന്റെ വികുർബാനയ്ക്ക് ശേഷം വികാരി ഫാ. വർഗ്ഗീസ് പത്താടൻ മാതാവിന്റെ ജന്മദിന കേക്ക് മുറിച്ചു. എം എൽ എ സനീഷ് കുമാർ ജോസഫ് അടക്കമുള്ള
പ്രമുഖ വ്യക്തികൾ, ഇടവക ജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് 50 അടി നീളവും 150 കിലോ തൂക്കവുമുള്ള പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജന്മദിന കേക്ക് മുറിക്കൽ ശുശ്രൂഷ നടന്നത് . തുടർന്ന് നേർച്ച ഊട്ട് വെഞ്ചിരിപ്പും നടന്നു . 9 a.m. to 3pm വരെയാണ് പാരീഷ്ഹാളിൽ നേർച്ച ഊട്ട് ഒരുക്കിയിരിക്കുന്നത്.കാലത്ത് 9.30 ന് ആഘോഷമായ തിരുനാൾ കുർബാനയെ തുടർന്ന് ഓരോ മണിക്കൂർ ഇടവിട്ട് ദേവാലയത്തിൽ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് പ്രസിദ്ധമായ മാതാവിന്റെ കൂട് തുറക്കൽ ചടങ്ങിനു ശേഷം തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിച്ച് നേർച്ചയും പൊന്നുചാർത്തലും നടത്താനുള്ള സൗകര്യം ഉണ്ട്.
വൈകിട്ട് 5 മണിക്ക് ചാലക്കുടി ഇടവകയിലെ വൈദികർ പങ്കെടുക്കുന്ന വികുർബാനയ്ക്ക് ശേഷം ആറുമണിക്ക് തിരുനാൾ പ്രദക്ഷിണം. പടിഞ്ഞാറെ കുരിശുചുറ്റി ആയിരങ്ങൾ പങ്കെടുക്കുന്ന പ്രദക്ഷിണത്തിനു ശേഷം കണ്ണിന് ആനന്ദകരമായ അനുഭവം നൽകുന്ന വർണ്ണക്കാഴ്ച. തുടർന്ന് 7.30 മുതൽ 9 മണി വരെ പള്ളിയങ്കണത്തിൽ ബാൻഡ് സെറ്റ് സൗഹൃദ മത്സരവും ഉണ്ടായിരിക്കും. ഈ വർഷം 15,000 പേർക്കാണ് ഊട്ട് സദ്യ ഒരുക്കിയിരിക്കുന്നത്