കൊരട്ടിയിൽ എയിംസ് സ്ഥാപിക്കണം: സനീഷ് കുമാർ ജോസഫ് എംഎൽഎ

കൊരട്ടയിൽ എയിംസ് സ്ഥാപിയ്ക്കുവാൻ നടപടി സ്വീകരിക്കുവാൻ കേരളനിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്ന്ചൂണ്ടിക്കാണിച്ച് സനീഷ്‌കുമാർ ജോസഫ് എംഎൽഎ നിയസഭയിൽ പ്രമേയം അവതരിപ്പിച്ചു.കേരളത്തിന്റെ മധ്യഭാഗത്തതായിദേശീയപാതയോടു ചേർന്ന് സ്ഥിതിചെയ്യുന്ന കൊരട്ടിയിലാണെന്ന് എയിംസ് സ്ഥാപിയ്ക്കുവാൻ സംസ്ഥാനത്ത് ഏറ്റവും അനുയോജ്യമായ സ്ഥലം ലഭ്യമായിട്ടുള്ളതെന്നു എം എൽ എ പ്രമേയത്തിൽ ചൂണ്ടികാണിച്ചു.
കേന്ദ്ര -കേരള സംസ്ഥാന സർക്കാരുകളുടെ കൈവമുള്ള പൂട്ടിപോയ കേന്ദ്ര ഗവ. പ്രസ്, വൈഗത്രെഡ്‌സ്, തിരുമുടിക്കുന്നു ത്വക്ക് രോഗാശുപത്രിയുടെ 100 ഏക്കർ സ്ഥലം ഉൾപ്പടെ 258ഏക്കർ സ്ഥലമാണ് എയിംസ് സ്ഥാപിയ്ക്കുന്നതിനു അനുയോജ്യമായിപ്രമേയത്തിൽ അവതരിപ്പിച്ചത്. സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലം ഏറ്റെടുക്കാതെ സർക്കാർ ഭൂമി തന്നെ ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
കൊരട്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് അരകിലോമീറ്ററും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരമുള്ളതും ഈ പദ്ധതിയ്ക്ക് ആവശ്യമായ അനോകൂലമായ ഗതാഗത സൗകര്യങ്ങളുമായി എം എൽ എ സൂചിപ്പിച്ചു. പദ്ധതിയ്ക്കാവശ്യമായ ജലലഭ്യത ഉറപ്പാക്കാവുന്ന ചാലക്കുടി പുഴ പോലുള്ള അനുകൂല ഘടകങ്ങളും പ്രമേയത്തിൽ പരാമർശിച്ചു.
റോഡും കുടിവെള്ളവുമുള്ള 200 ഏക്കർ സ്ഥലം നൽകിയാൽ എയിംസ് അനുവദിയ്ക്കാമെന്ന് 2014 ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഉചിതമായ സ്ഥലം ശിപാർശ ചെയ്യാത്തതിനാലാണ് എയിംസ് അനുവദിയ്ക്കുന്നതിന് തടസ്സമായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നത്.